കവരത്തി: ബിജെപി ലക്ഷദ്വീപ് ഓഫീസിന് നേരെ കരിഓയില്‍ പ്രയോഗം. രാത്രി എട്ട് മണിയോടെയായിരുന്നു കരിഓയില്‍ പ്രയോഗം നടത്തിയത്. രണ്ട് സ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിന്റെയും ചിത്രമുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഫ്ളക്സ് ബോർഡുകളിലേക്കും കരിഓയിൽ ഒഴിച്ചിട്ടുണ്ട്.
ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന സെക്രട്ടറിയേറ്റ് ഉപരോധവുമായി ബന്ധപ്പെട്ടും ബിജെപി ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ കവരത്തി പോലീസ് അന്വേഷണം ആരംഭിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക