കവരത്തി: ലക്ഷദ്വീപിലെ സർക്കാർ തസ്തികകൾ വെട്ടികുറയ്ക്കാൻ ലക്ഷദ്വീപ് ഭരണകൂടം. ഗ്രാമ വികസന വകുപ്പിനെയും,ഡിആർഡിഎയെയും ലയിപ്പിക്കാൻ ശുപാർശ നൽകി. കേഡർ റിവ്യൂ ചുമതലയുള്ള സ്പെഷ്യൽ സെക്രട്ടറി ഒപി മിശ്രയാണ് അഡ്മിനിസ്ട്രേറ്റർക്ക് റിപ്പോർട്ട് നൽകിയത്. വകുപ്പുകൾ ലയിപ്പിക്കുമ്പോൾ ചില തസ്തികകൾ അനിവാര്യമല്ലാതാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡിആർഡിഎയിലെ പ്രോജക്ട് ഓഫീസർ അടക്കം 35 -ഓളം തസ്തികകൾ ഭാവിയിൽ ഒഴിവാക്കിയേക്കും. മലയാളം,മഹൽ ഭാഷ ട്രാൻസിലേറ്റർ തസ്തിക ഇനി വേണ്ടെന്നും ഉത്തരവിൽ പറയുന്നു. അതിനിടെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിൽ ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം തുടങ്ങി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക