ലക്ഷദ്വീപ് വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരും: മുസ്‌ലിം ലീഗ്

0
440

കോഴിക്കോട്: ലക്ഷദ്വീപ് വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരും. കേന്ദ്ര സർക്കാർ പത്രപ്രവർത്തകർക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികളെ യോഗം അപലപിച്ചു. മനുഷ്യാവകാശ പ്രവർത്തകർക്കും പൗരത്വ പ്രക്ഷോഭകർക്കുമെതിരെ അന്യായമായി ചുമത്തപ്പെട്ട കേസുകളിൽ നീതിന്യായവ്യവസ്ഥ സ്വീകരിക്കുന്ന നിലപാട് പ്രതീക്ഷയേകുന്നതാണ്.
പൗരത്വ നിയമ ഭേദഗതി പിൻവാതിലിലൂടെ ഒളിച്ചുകടത്താനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയിൽ പോരാട്ടം തുടരും. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയപരമായ സമീപനങ്ങൾ സംബന്ധിച്ചും യോഗം ചർച്ച നടത്തി. ദേശീയ രാഷ്ട്രീയകാര്യ ഉപദേശക കമ്മിറ്റി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ ആരാധനാലയങ്ങൾ തുറക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നു മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യസമിതി. ആരാധനാ സ്വാതന്ത്ര്യം ഭരണഘടനാപരമാണ്. എന്നിട്ടും തുറക്കാൻ അനുമതി നൽകാത്തതിൽ യോഗം പ്രതിഷേധിച്ചു.

ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം.ഖാദർ മൊയ്തീൻ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ, ദേശീയ ട്രഷറർ പി.വി.അബ്ദുൽ വഹാബ്, സീനിയർ വൈസ് പ്രസിഡന്റ് എ.പി.അബ്ദുസമദ് സമദാനി, ഇഖ്ബാൽ അഹമ്മദ്, ദസ്തഗീർ ഇബ്രാഹിം ആഗ, ഖുർറം അനീസ് ഒമർ, സിറാജ് ഇബ്രാഹിം സേട്ട്, പ്രത്യേക ക്ഷണിതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.കെ.മുനീർ എംഎൽഎ, കെ.പി.എ.മജീദ് എംഎൽഎ, പി.എം.എ.സലാം തുടങ്ങിയവർ പ്രസംഗിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here