താൻ രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ചലച്ചിത്രപ്രവർത്തക ഐഷ സുൽത്താന. നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ട്. അഭിഭാഷകനൊപ്പമാണ് താൻ ലക്ഷദ്വീപിലേക്ക് പോകുന്നത്. നാളെ വൈകിട്ട് നാലരക്ക് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുമെന്നും ഐഷ സുൽത്താന വ്യക്തമാക്കി. ലക്ഷദ്വീപിനു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും ഒരടി പോലും പിന്നോട്ടു പോകില്ലെന്നും ഐഷ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക