പ്രഫുല്‍ പട്ടേല്‍ മടങ്ങി; പ്രതിഷേധം തുടര്‍ന്ന് ദ്വീപ് നിവാസികള്‍

0
865

കവരത്തി: സന്ദര്‍ശനം പൂര്‍ത്തിയാക്കി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ മടങ്ങി. ഇന്ന് രാവിലെയാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നിന്ന് മടങ്ങിയത്. ലക്ഷദ്വീപിലെ സന്ദര്‍ശനം രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ മടക്കം. ദാമന്‍ ആന്‍ഡ് ദിയു ദ്വീപിലേയ്ക്കാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ പോയത്.

Advertisement

അതിനിടെ ലക്ഷദ്വീപില്‍ ബിജെപി ഓഫിസുകളില്‍ പ്രതിഷേധക്കാര്‍ കരി ഓയില്‍ ഒഴിച്ചു. കവരത്തിയിലെ രണ്ട് ബിജെപി ഓഫിസുകള്‍ക്ക് നേരെയും, ഭരണകൂടം സ്ഥാപിച്ച ഫ്‌ളക്‌സുകളിലുമാണ് കരിഓയില്‍ ഒഴിച്ചത്. ബിജെപിയുടെ ഗൂഢാലോചനയാണ് തനിക്കെതിരായി നടക്കുന്നതെന്ന് ചലചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന പറഞ്ഞു. കേസുമായി സഹകരിക്കുമെന്നും ആയിഷ സുല്‍ത്താന വ്യക്തമാക്കി. കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക് തിരിച്ചു. നാളെ ഹാജരാകാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here