മോഹൻ ദേൽക്കറുടെ ആത്മഹത്യ; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പരാതി

0
1177

കോഴിക്കോട്‌: ദാദ്ര നഗർ ഹവേലിയിൽനിന്നുള്ള പാർലമെൻറ് അംഗം മോഹൻ ദേൽക്കറുടെ ആത്മഹത്യയിൽ ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യവുമായി മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‌ പരാതി. നൽകി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂരാണ്‌ പരാതി നൽകിയത്‌. രാഷ്ട്രപതി, പ്രധാനമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകി. ദാദ്ര നഗർ ഹവേലിയിൽ നിന്നും ഏഴ്‌ തവണ ലോകസഭാംഗമായിരുന്നു മോഹൻ ദേൽകർ. കഴിഞ്ഞ തവണ സിറ്റിംഗ് എംപിയായ ബിജെപി നേതാവ് പട്ടേൽ നാതുഭായിയെ പരാജയപ്പെടുത്തി സ്വതന്ത്രനായാണ് വിജയിച്ചത്.
2021 ഫെബ്രുവരി 22-നാണ് മോഹൻ ദേൽക്കർ മുംബൈ മറൈൻഡ്രൈവിനടുത്തുള്ള ഹോട്ടൽ സൗത്ത് ഗ്രീൻ ഹൗസിൽ ആത്മഹത്യ ചെയ്‌തത്. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെയും ദാദ്ര നഗർ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥരെയും ആത്മഹത്യാകുറിപ്പിൽ കാരണക്കാരായി കുറ്റപ്പെടുത്തുന്നുണ്ട്. മോഹൻ ദേൽകർ പട്ടേൽ പിതാവിനെ നിരന്തരം ഭീഷണിപ്പെടുത്തി ജയിലിലടക്കാതിരിക്കാൻ 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും മകൻ അഭിനവ്‌ ദേൽകർ ആരോപിച്ചിരുന്നു.എന്നാൽ മഹാരാഷ്ട്ര പ്രത്യേക പൊലീസ് അന്വേഷണസംഘം മെല്ലെപ്പോക്ക് തുടരുകയാണെന്ന് പരാതിയിൽ സലീം മടവൂർ പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമോ സിബിഐയോ കേസ് അന്വേഷിക്കാൻ നിർദ്ദേശം നൽകണമെന്നും ചീഫ് ജസ്റ്റിസിനു നൽകിയ പരാതിയിലുണ്ട്‌.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here