ലക്ഷദ്വീപ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍ എം.പി

0
461

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഏകപക്ഷീയമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നിയമങ്ങള്‍ ലക്ഷ്ദ്വീപ് ജനങ്ങള്‍ക്ക് എതിരാണെന്നും അടിസ്ഥാന തത്ത്വങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അവഗണിക്കുന്നു എന്നും ഹൈബി ഈഡന്‍ എം. പി ലോക്‌സഭയില്‍.

നയരൂപീകരണത്തില്‍ ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാതെ അടിസ്ഥാന തത്ത്വങ്ങള്‍ പോലും അഡ്മിനിസ്‌ട്രേറ്റര്‍ അവഗണിക്കുകയാണ്. തന്മൂലം ലക്ഷദ്വീപിലെ സ്വദേശികള്‍ക്ക് ഉപജീവനമാര്‍ഗവും, അവരുടെ അവകാശങ്ങളും, നീതിയും നിഷേധിക്കപ്പെട്ടുവെന്നും തൊഴില്‍ നഷ്ടമുണ്ടായെന്നും ഹൈബി ഈഡന്‍ എം.പി കുറ്റപ്പെടുത്തി.

Advertisement

കോവിഡ് -19 വ്യാപനം ചൂണ്ടികാട്ടി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രവേശനം പോലും നിയന്ത്രിച്ച അഡ്മിനിസ്ട്രേറ്റര്‍, പരിചാരകരുമായിട്ടാണ് ലക്ഷദ്വീപിലേക്ക് വന്ന് പോയത്. ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം രാഷ്ട്രീയപരമാണെന്നും എം.പി പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here