50ന്റെ നിറവിൽ കാരക്കാട് യങ്ങ് ചാലഞ്ചേഴ്‌സ് ക്ലബ്ബ്; ലോഗോ പ്രകാശനം ചെയ്തു

0
239

ആന്ത്രോത്ത്: കാരക്കാട് ക്ലബ്ബിന്റെ 50 വാർഷിക പ്രത്യേക ലോഗോ പ്രകാശനം ചെയ്തു. കാരക്കാട് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ
ആന്ത്രോത്ത് ദ്വീപ് ഡെപ്യൂട്ടി കളക്ടർ കം സി.ഈ.ഒ ഹർഷദ് സൈനിയും കാരക്കാട് ക്ലബ്ബ് സീനിയർ മെമ്പർ എം.എം ഹംസകോയാ സർ (റി.ഹെഡ്മാസ്റ്റർ) ചേർന്ന് നിർവഹിച്ചു. കാരക്കാട് ക്ലബ്ബ് സ്ഥാപകരിൽ ഒരാളായ ടി പി ചെറിയകൊയ, സീനിയർ മെമ്പർ കെ. കെ ഖലീൽ (എ.ഈ, പി.ഡബ്ല്യു.ഡി) , കുഞ്ഞാളി റഹ്മത്തുള്ള, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ഖുറൈഷി സ്വാഗതവും, ക്ലബ്ബ് മുൻ ഭാരവാഹിയും ആർ.എസ്. സി സെക്രട്ടറിയുമായ യു.കെ കാസിം നന്ദി അറിയിക്കുകയും ചെയ്തു.

Advertisement

സോഷൽ മീഡിയയിലൂടെ ലോഗോയുടെ പ്രകാശനം
പി പി മുഹമ്മദ്‌ ഫൈസൽ
(ലക്ഷദ്വീപ് എം പി), ഡോ. വി ശിവദാസൻ (രാജ്യസഭാ എം. പി), പി വി കുട്ടൻ (ന്യുസ് എഡിറ്റർ, കൈരളി ടി വി), ജാഫർ സാദിക് കെ (സിനിമാറ്റോഗ്രാഫർ), മുഹമ്മദ്‌ യാസർ കെ എം (ആക്ടർ), ഐഷാ സുൽത്താനാ (ഫിലിം മേക്കർ) എന്നിവർ അവരുടെ സോഷൽ മീഡിയ അക്കൌണ്ട് വഴിയും ലോഗോ പ്രകാശനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി അബ്ദുൽ റഹ്മാൻ ടി പി എല്ലാവർക്കും കാരക്കാട് ക്ലബ്ബിന്റെ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here