കടമത്ത്: നോർത്ത് സൗത്ത് ജൂനിയർ ബേസിക് സ്കൂളുകൾ ലയിപ്പിക്കുമെന്ന ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് കേരള ഹൈക്കോടതി പത്തു ദിവസം സ്റ്റേ അനുവദിച്ചു. രക്ഷിതാക്കളും പഞ്ചായത്ത് അധികൃതരും പ്രതിഷേധം ശക്തമാക്കി യിരുന്നു.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്ത്വത്തിലാണ് ഉത്തരവിനെതിരെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്. അഡ്വ. ദീപക്, അഡ്വ. കോയ അറഫാ മിറാജ് കേസിന് വേണ്ടി കോടതിയിൽ ഹാജരായി. ഇരു സ്കൂളുകളുടെയും ലയനം മദ്രസയിൽ പോകുന്ന വിദ്യാർത്ഥികളെയും സാധാരണക്കാരായ രക്ഷിതാക്കളെയും ദുരിതത്തിലാക്കുമെന്നതാണ് ഉത്തരവിനെതിരെ പ്രതിഷേധിക്കാൻ കാരണമായത്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ അനുകൂലമായ തീരുമാനം ലഭിക്കാത്തതിനാലാണ് രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക