കൊച്ചി വില്ലിംഗ്ടൺ ഐലന്റിലെ സ്കാനിങ്ങ് സെന്ററിൽ എത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും തിരക്ക് കാണാം. ഇന്ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന എം.വി ലഗൂൺസ്, എം.വി അറേബ്യൻ സീ കപ്പലുകളിൽ നാട്ടിലേക്ക് പോവാനായി എത്തിയ യാത്രക്കാരാണ് ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇവിടെ നിൽക്കാൻ കഴിയാത്തതിനാൽ നാട്ടിലേക്ക് പോവാനായി എത്തിയ വിദ്യാർത്ഥികളാണ് ഭൂരിഭാഗവും. ഓണത്തിനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത വിദ്യാർത്ഥികളും ഉണ്ട്. എം.വി ലഗൂൺസ് കപ്പൽ അമിനി, അഗത്തി, കവരത്തി എന്നീ ദ്വീപുകളിലേക്കാണ് പോവുന്നത്. എം.വി അറേബ്യയ ൻ സീ കപ്പൽ നാളെ കാലത്ത് കൽപ്പേനി ദ്വീപിലും വൈകീട്ട് കവരത്തിയിലും എത്തും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക