കഴിഞ്ഞ കുറേ നാളുകളായിട്ട് എവിടെ ചെന്നാലും കേൾക്കുന്ന ഒന്നാണ് ആ വണ്ടിക്കാരൻ ഇത്ര രൂപ വാങ്ങി, മറ്റെ വണ്ടിക്കാരൻ കൂടുതൽ വാങ്ങി, ഇങ്ങനെ പലതും. അതുകൊണ്ട് ജനങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങൾ കയറുന്ന ഓട്ടോ യൂണിയനിലുള്ള വണ്ടിയാണോ എന്ന് ഉറപ്പ് വരുത്തുക. എങ്ങനെയാണെന്ന് വെച്ചാൽ യൂണിയനിലുള്ള വണ്ടിയുടെ ഗ്ലാസ്സിൽ യൂണിയന്റെ എംബ്ലം (Logo) ഉണ്ടാകും. പിന്നെ ഒരു നമ്പറും ഉണ്ടാകും ഇത് രണ്ടും കയറുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

നിങ്ങൾ കയറുന്ന വണ്ടിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നിങ്ങൾ ആ വണ്ടിയുടെ ഗ്ലാസ്സിലെ നമ്പർ നോട്ട് ചെയ്യുകയും കവരത്തി ഓട്ടോ സ്റ്റാൻടുമായി ബന്ധപ്പെടുകയും ചെയ്യുക. ഡ്രൈവർ ഉൾപ്പെടെ നാല് പേർ ആണ് ഒരേ സമയം യാത്ര ചെയ്യുക. അതുപോലെ നിങ്ങൾ സ്റ്റാൻഡിൽ നിന്ന് വിളിക്കുന്ന വണ്ടിയുടെ നമ്പർ നിർബന്ധമായും ചോദിക്കുക. ഇത് പരമാവധി പ്രയോജനപ്പെടുത്തുക.
വിളിക്കേണ്ട നമ്പർ: 04896263009
മൊബൈൽ: 8281644689
എന്ന്.
-കവരത്തി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക