കോവിഡ് പ്രതിസന്ധി; അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലെങ്കിലും ഇനിമുതല്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാം

0
518

ഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളില്‍ ബാലന്‍സ് ഇല്ലെങ്കിലും ഇനി മുതല്‍ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ സാധിക്കും. ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രതിമാസ ശമ്ബളത്തിന്റെ മൂന്നിരട്ടി വരെ പിന്‍വലിക്കാവുന്നതാണ്. ബാങ്കില്‍ ശമ്ബള അക്കൗണ്ട് ഉള്ള വ്യക്തികള്‍ക്കാണ് ഈ സൗകര്യം.രാജ്യത്തെ മുന്‍ നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഎ മുതലായ ബാങ്കുകളും ഇത്തരത്തിലുള്ള ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കളുടെ അക്കൗണ്ടില്‍ ഒരു രൂപ പോലും ഇല്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാമെന്നത് ഈ സേവനത്തിന്റെ പ്രത്യേകതയാണ്.

Advertisement

ഉപയോക്താക്കള്‍ക്ക് അവരുടെ ശമ്ബളത്തിന്റെ മൂന്നിരട്ടി വരെ മുന്‍കൂര്‍ ആയി ലഭിക്കുമെങ്കിലും ഓരോ ബാങ്കുകകളും സേവനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി മൂലം സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഒട്ടേറെ പേര്‍ക്ക് ഈ സേവനം പ്രയോജനമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here