മിലിട്ടറി പോലീസില്‍ ചേരാം; വനിതകള്‍ക്ക് അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി ഉടന്‍

0
243

ഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകൾക്ക് അപേക്ഷിക്കാം. നവംബർ ഒന്നുമുതൽ മൂന്നുവരെ ബെംഗളൂരു മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ അവിവാഹിതരായ വനിതകൾക്കാണ് പങ്കെടുക്കാൻ അവസരം.

യോഗ്യത: കുറഞ്ഞത് 45 ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം.
ശാരീരികയോഗ്യത: അപേക്ഷകർക്ക് കുറഞ്ഞത് 162 സെ.മീ. ഉയരവും ഉയരത്തിനാനുപാതികമായ ഭാരവുമുണ്ടായിരിക്കണം.

പ്രായപരിധി: 2022 ഒക്ടോബർ ഒന്നിന് 17.5-23 വയസ്സ്. അപേക്ഷകർ 1999 ഒക്ടോബർ ഒന്നിനും 2005 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരാകണം.
തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ശാരീരികക്ഷമതാ പരീക്ഷയുടെ ഭാഗമായി 1.6 കിലോമീറ്റർ ഓട്ടം (7 മിനിറ്റ് 30 സെക്കൻഡിൽ പൂർത്തിയാക്കണം), ലോങ് ജമ്പ് (10 അടി), ഹൈജമ്പ് (മൂന്നടി) എന്നിവയിൽ യോഗ്യത നേടണം. വൈദ്യപരിശോധനയ്ക്കുശേഷം യോഗ്യരായവർക്ക് എഴുത്തുപരീക്ഷയുണ്ടായിരിക്കും.
എൻ.സി.സി. ‘സി’ സർട്ടിഫിക്കറ്റുള്ളവർക്ക് എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല.

റിക്രൂട്ട്മെന്റ് റാലിയുടെ 20 ദിവസം മുൻപായി അപേക്ഷകർക്ക് രജിസ്റ്റർചെയ്ത ഇ-മെയിലിലേക്ക് അഡ്മിറ്റ് കാർഡുകൾ അയച്ചുനൽകും. റാലിയിൽ പങ്കെടുക്കുന്നവർ 20 പാസ്പോർട്ട് സൈസ് ഫോട്ടോകൾ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും ആധാർ കാർഡിന്റെയും ഒറിജിനലും പകർപ്പുകളും കൊണ്ടുപോകണം.

Advertisement

www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്ത് അപേക്ഷിക്കണം. ഒക്ടോബർ 12 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 7.

കടപ്പാട്: മാതൃഭൂമി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here