കവരത്തി: പ്രചോദനാത്മക ഇന്ദ്രജാല പരിപാടിയുമായി അവതരിപ്പിക്കുന്നതിനായി മുതുകാടും സംഘവും ലക്ഷദ്വീപിലേയ്ക്ക്. ലക്ഷദ്വീപ് ഗവണ്മെന്റിന്റെ പ്രത്യേകക്ഷണ പ്രകാരമാണ് പരിപാടിക്കായി 13 അംഗ സംഘം പുറപ്പെട്ടത്. 21, 22, 23 തീയതികളില്‍ കവരത്തിയില്‍ നടക്കുന്ന പ്രചോദനാത്മക ഇന്ദ്രജാല പരിപാടിയില്‍ സ്ത്രീ സുരക്ഷ, കുട്ടികളുടെ ഉന്നമനം എന്നിവ മുഖ്യവിഷയമാകും.
ലക്ഷദ്വീപ് ഗവണ്മെന്റിന്റെ വനിതാ ശിശു വികസന വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതാദ്യമായാണ് പ്രചോദനാത്മക ഇന്ദ്രജാല പരിപാടിയുമായി മുതുകാട് കവരത്തിയിലെത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ചിട്ടപ്പെടുത്തിയ പ്രത്യേക ജാലവിദ്യകളാണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് യുനിസെഫ് സെലിബ്രിറ്റി സപ്പോര്‍ട്ടര്‍ കൂടിയായ മുതുകാട് പറഞ്ഞു.
കടപ്പാട്: കേരള ഓൺലെൻ ന്യൂസ്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക