ഉയർന്ന നാല് തസ്തികകളിൽ എൽ.ഡി.സി.എൽ നിയമനം നടത്തുന്നു. ഇപ്പോൾ അപേക്ഷിക്കാം.

0
1069

കവരത്തി: ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപറേഷനിൽ (എൽ.ഡി.സി.എൽ) ഉയർന്ന നാല് തസ്തികകളിൽ നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.

◾ പോസ്റ്റ്: മെറ്റീരിയൽ കൺസൽടന്റ്
ഒഴിവുകൾ: 2
യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽസ്/ ഇലക്ട്രോണിക് എന്നിവയിൽ ബി.ഇ/ ബി.ടെക് ഡിഗ്രി
പരിചയം: ഷിപ്പ് റിപ്പയർ/ ഷിപ്പ് ബിൽഡിംഗ്/ ഷിപ്പ് മാനേജ്മെന്റ് എന്നിവയുടെ മെറ്റീരിയൽ ഡിവിഷനിൽ അഞ്ച് വർഷത്തിൽ കുറയാത്ത പരിചയം ഉണ്ടായിരിക്കണം. പർച്ചേഴ്സ്/ സംഭരണം എന്നീ മേഖലകളിൽ അറിവുള്ളവരായിരിക്കണം. മെറ്റീരിയൽ മാനേജ്മെന്റ്/ തത്തുല്യ ശാഖകളിൽ എം.ബി.എ ബിരുദധാരികൾക്ക് പരിഗണന നൽകും.
വേതനം: ₹40,000/-
വയസ്സ്: 62 വയസ്സിൽ കവിയരുത്. (എസ്.സി/എസ്.ടി/ ഒ.ബി.സി വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർഥികൾക്ക് 5 വർഷത്തെ ഇളവ് ലഭിക്കും.

◾ പോസ്റ്റ്: അസിസ്റ്റന്റ് (മെറ്റീരിയൽസ്)
ഒഴിവുകൾ: 2
യോഗ്യത: ബി.ടെക് (മെക്കാനിക്കൽ)/ എം.ബി.എ (മെറ്റീരിയൽസ് മാനേജ്മെന്റ്)
പരിചയം: ആവശ്യമില്ല. ഫ്രഷേയ്സിനും അപേക്ഷിക്കാം. ലോജിസ്റ്റിക്/ സപ്ലൈ ചൈൻ മാനേജ്മെന്റിൽ എം.ബി.എ ബിരുദമുള്ളവർക്ക് പ്രത്യേക പരിഗണന. മെറ്റീരിയൽ സംഭരണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പരിജ്ഞാനമുള്ളവർക്ക് കൂടുതൽ പരിഗണന നൽകും.
വേതനം: ₹25,000/-
വയസ്സ്: 40 വയസ്സിൽ കവിയരുത്. എസ്.സി/എസ്.ടി/ ഒ.ബി.സി വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർഥികൾക്ക് 5 വർഷം ഇളവ് ലഭിക്കും.

കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. രണ്ട് തസ്തികകളിലും ലക്ഷദ്വീപുകാർക്ക് ആദ്യ പരിഗണന നൽകും. യോഗ്യരായ ദ്വീപുകാർ ഇല്ലെങ്കിൽ മാത്രം വൻകരയിൽ നിന്നുള്ള അപേക്ഷകരെ പരിഗണിക്കും. ഈ മാസം 27-ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കവരത്തിയിലുള്ള എൽ.ഡി.സി.എൽ ആസ്ഥാനത്ത് വെച്ച് ഇന്റെർവ്യൂ നടത്തപ്പെടും. ബയോഡാറ്റ/ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവക്കൊപ്പം ആവശ്യമായ രേഖകളുടെ സെൽഫ് അറ്റസ്റ്റ് ചെയ്ത പകർപ്പുകൾ സഹിതം ഈ മാസം 26-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി എൽ.ഡി.സി.എൽ ആസ്ഥാനത്ത് ഒ.എസ്.ഡി ആയി സേവനം ചെയ്യുന്ന ശ്രീ.പി.നല്ലകോയയുടെ പക്കൽ നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കൊച്ചിയിലേയോ കവരത്തിയിലേയോ എൽ.ഡി.സി.എൽ ഓഫീസുകളുമായി ബന്ധപ്പെടുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here