എൽ.ഡി.സി.എല്ലിന് കപ്പൽ നടത്തിപ്പിൽ പ്രാഗൽഭ്യമില്ല; ലക്ഷദ്വീപിൽ ഷിപ്പിങ്ങ് കോർപ്പറേഷൻ ആരംഭിക്കണം; -മുഹമ്മദ് ഫൈസൽ എം.പി

0
627

ഡൽഹി: ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രധാന യാത്രാ ഉപാധിയും, ജീവനാഡിയുമായ  കപ്പൽ യാത്രയുമായി ബന്ധപെട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, സുഖമമായ പ്രവർത്തനങ്ങൾക്കുമായി ലക്ഷദ്വീപിൽ ഷിപ്പിംഗ് കോർപറേഷൻ രൂപീകരിക്കണമെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടു .ലോക്‌സഭയുടെ ചട്ടം 377 പ്രകാരമാണ് വിഷയം സഭയിൽ അവതരിപ്പിച്ചത് .ഏകദേശം 28 മുതൽ 30 വരെ  കപ്പലുകളാണ് ലക്ഷദ്വീപിലേയ്ക്ക് യാത്രയ്ക്കും ചരക്ക് സേവനത്തിനുമായും സർവ്വീസ് നടത്തുന്നത് . നിലവിൽ  ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപ്പറേഷനാണ് ദ്വീപിലെ ഷിപ്പിങ് മേഖലയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് .
കാർഷിക മേഖലയുടെയും ,മത്സ്യബന്ധന മേഖലയുടെയും കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടി സ്ഥാപിതമായ  ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപ്പറേഷന് ഷിപ്പിംഗ് മേഖലയിൽ കൃത്യത കുറവാണെന്നും ,സാങ്കേതിക വൈദഗ്ദ്ധ്യം  അപര്യാപ്തമായതിനാൽ കപ്പലിന്റെ അറ്റകുറ്റപണികൾക്കും  മറ്റും മൂന്നാമതൊരിടം തേടേണ്ട സ്ഥിതിയാണെന്നും എം പി കുറ്റപ്പെടുത്തി  .ആയതിനാൽ ലക്ഷദ്വീപിലെ കപ്പൽ യാത്രയുമായി ബന്ധപെട്ടുള്ള പ്രശ്നങ്ങൾക്ക് ഉടൻ  പരിഹാരം  കാണുന്നതിന് ദ്വീപിന് വേണ്ടി  ഷിപ്പിംഗ് കോർപറേഷൻ രൂപീകരിക്കാൻ ‌ വേണ്ട  നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും  ഉണ്ടാകണമെന്ന് എം പി സഭയിൽ ആവശ്യപ്പെട്ടു .


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here