ടിക്കറ്റ് കൺഫേം ആയില്ല. യാത്ര മുടങ്ങിയതോടെ ലക്ഷദ്വീപിലെ കവരത്തിയിൽ അന്യസംസ്ഥാനത്ത് നിന്നുള്ള സർക്കാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തു.

0
591

കവരത്തി: കപ്പൽ ടിക്കറ്റ് കൺഫേം ആവാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയതോടെ ലക്ഷദ്വീപിലെ കവരത്തിയിൽ അന്യസംസ്ഥാനത്ത് നിന്നുള്ള സർക്കാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ഇന്ത്യാ റിസർവ് ബെറ്റാലിയൻ ആസ്ഥാനത്തെ ഓഫീസ് ജീവനക്കാരനായ ഭഗവാൻ കണ്ടാരി ഇന്നലെ രാത്രി ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന് മാനസീകമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ നാട്ടിലേക്ക് കയറ്റി അയക്കുന്നതിന് വേണ്ടി ഐ.ആർ.ബി ജീവനക്കാർ ശ്രമം നടത്തി വരികയായിരുന്നു. കഴിഞ്ഞ കപ്പലിൽ ഇദ്ദേഹത്തിന് വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉണ്ടായിരുന്നു. അത് കൊണ്ട് കപ്പലിൽ കയറാൻ സാധിക്കില്ല എന്നതിനാൽ ഇന്നലെ കവരത്തിയിൽ എത്തിയ കപ്പലിൽ കയറാൻ അദ്ദേഹത്തിന് സഹപ്രവർത്തകർ ചേർന്ന് ഒരു കൺഫേം ടിക്കറ്റ് തന്നെ സംഘടിപ്പിച്ചു നൽകിയിരുന്നതായി സഹപ്രവർത്തകർ പറയുന്നു. എന്നാൽ കപ്പലിൽ കയറാൻ ചെന്നപ്പോൾ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റാണ് ഇദ്ദേഹം കാണിച്ചതെന്നും അതിനാൽ ടിക്കറ്റ് പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ മടക്കി അയച്ചു എന്നുമാണ് അറിയുന്നത്.

തുടർന്ന് തിരിച്ച് ഐ.ആർ.ബി ക്യാമ്പിൽ എത്തിയ അദ്ദേഹം വൈകിട്ട് നാലുമണി വരെ ക്യാമ്പിൽ തന്നെ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. അതിന് ശേഷം അദ്ദേഹത്തെ കാണാതായതോടെ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് കവരത്തി ചിൽഡ്രൻസ് പാർക്കിന് വടക്കുഭാഗത്തുള്ള ഹോട്ടലിന് സമീപത്ത് ആത്മഹത്യ ചെയ്ത നിലയിൽ ഇദ്ദേഹത്തിന്റെ ബോഡി കണ്ടെത്തിയത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here