ഭോപ്പാൽ: നാഷണൽ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ലക്ഷദ്വീപിന്റെ പ്രിയപ്പെട്ട കായിക താരം മുബസ്സിന മുഹമ്മദ്. 5.9 മീറ്റർ എന്ന ചരിത്ര ദൂരമാണ് മുബസ്സിന മുഹമ്മദ് ലോങ്ങ് ജംപിൽ താണ്ടിയത്. 5.73 എന്ന ദൂരം കടക്കുന്നവർക്കാണ് ഏഷ്യൻ യൂത്ത് ഗെയിംസിലേക്ക് അർഹത നേടുന്നതിനുള്ള നിബന്ധനയായി ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ നിശ്ചയിച്ചിട്ടുള്ളത്. ഈ ദൂരം പിന്നിട്ടതോടെ കുവൈത്തിലേക്ക് പോവുന്ന ഇന്ത്യൻ ടീമിന്റെ ഭാഗമായി മുബസ്സിനയും ഉണ്ടാവും. ചരിത്ര നേട്ടം കൈവരിക്കുന്നതിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി പരിശീലകൻ അഹമദ് ജവാദ് പറഞ്ഞു. തുടർന്നുള്ള യാത്രയിലും എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണം എന്ന് അദ്ദേഹം അഭ്യർഥിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക