കവരത്തി: ലക്ഷദ്വീപിൽ താമസമാക്കിയ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരള സർക്കാർ റിസർവ് ചെയ്തിരിക്കുന്ന എംബിബിഎസ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പഠനത്തിന് ഒരു സീറ്റ് കേരള സർക്കാർ അനുവദിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാവുക. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വഴിയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 21.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക