മർകസ് മീലാദ് കാമ്പയിന് പ്രൗഢമായ തുടക്കം

0
202

കവരത്തി: മർകസ് ലക്ഷദ്വീപ് കമ്മിറ്റിക്ക് കീഴില്‍ “തിരുനബിയുടെ സ്നേഹ ലോകം” എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന് മർകസ് മദ്രസ അങ്കണത്തില്‍ തുടക്കമായി. മർകസ് മദ്രസ അങ്കണത്തില്‍ സയ്യിദ് കെ.എസ്. കെ തങ്ങൾ ഐദ്റൂസി കൊല്ലം പതാക ഉയർത്തി. തുടര്‍ന്ന് തങ്ങളുടെ നസ്വീഹത്തും വിദ്യാര്‍ത്ഥികളുടെ ദഫ് പ്രദര്‍ശനവും നടന്നു. മർകസ് സീ.ക്ക്യു പ്രിസ്കൂൾ, മർകസ് മസ്ജിദുൽ ഹുദാ, മർകസ് മസ്ജിദു സ്വിദ്ദീഖിയ്യ: എന്നിവടങ്ങളിലും പതാക ഉയര്‍ത്തലും മധുരം വിതരണവും നടന്നു.

Advertisement

ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി മീലാദ് മധുരം, മീലാദ് റാലി, വാഹന റാലി, മെഗാ ക്വിസ്, മീലാദ് ഫെസ്റ്റ്, സന്ദേശ പ്രഭാഷണം, മർകസിന് കീഴിലുള്ള മദ്രസ- പള്ളികളിലും മറ്റു വീടുകളിലും മൗലിദ് സദസ്സുകൾ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടത്തപ്പെടുന്നത്. മർകസ് മദ്രസയിൽ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ സയ്യിദ് കെ.എസ്. കെ തങ്ങൾ ഐദ്റൂസി, സയ്യിദ് അബ്ദു റഹീം തങ്ങള്‍, സയ്യിദ് ആമിറുദ്ധീൻ സഖാഫി, സൈനുൽ ആബിദ് സഖാഫി, ളഹ്റുദ്ധീൻ അഹ്സനി, ഖാസിം അമാനി, മുഹമ്മദലി സഖാഫി, അബ്ദുല്‍ ബാഖി ലത്തീഫി തുടങ്ങിയവര്‍ സംബന്ധിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here