ലക്ഷദ്വീപിലെ ഇന്റെർനെറ്റ് വേഗത അഞ്ചിരട്ടി വർദ്ധിപ്പിക്കുന്നു. ബാന്റ് വിഡ്ത്ത് വികസിപ്പികുന്നതിന് അംഗീകാരമായി.

0
1234
www.dweepmalayali.com

ന്യൂഡൽഹി: ലക്ഷദ്വീപിലെ ഇന്റെർനെറ്റ് വേഗത അഞ്ചിരട്ടി വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അനുമതി നൽകി. കഴിഞ്ഞ ആഗസ്റ്റ് 28-ന് ചേർന്ന ടെലികോം കമ്മീഷനാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. നിലവിൽ ലക്ഷദ്വീപിലെ ഇന്റെർനെറ്റ് വേഗത 318mbps ആണ്. ഇത് 1.71gbps അഥവാ 1751mbps ആയി ഉയർത്തും. ഇത് നിലവിലെ വേഗതയുടെ അഞ്ചിരട്ടിയിധികമാണ്. ഇതിന് ആവശ്യമായ ഫണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചേർന്ന് ബി.എസ്.എൻ.എല്ലിന് നൽകും. 2019 മാർച്ച് മാസത്തിന് മുമ്പായി ബാന്റ് വിഡ്ത്ത് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം നിർദേശം നൽകിയിരിക്കുകയാണ്. www.dweepmalayali.com

പദ്ധതി പൂർത്തിയാവുന്നതോടെ ലക്ഷദ്വീപിലെ ഇന്റെർനെറ്റ് മേഖലയിൽ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്റെർനെറ്റ് വേഗത കൂടുന്നതോടെ ഓൺലൈൻ ടിക്കറ്റ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികളുടെ പൂർണ്ണമായ ഉപയോഗം ദ്വീപുകാക്ക് ലഭ്യമാവും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here