ന്യൂഡൽഹി: എല്ലാ നിയമന മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നിയമിച്ച നൂറു കണക്കിന് മറൈൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ വാച്ചേഴ്സിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ.ബൂപേന്തർ യാഥവിനെ നേരിൽ കണ്ടു. തികച്ചും കാര്യക്ഷമമായി പ്രവർത്തിച്ചുവന്ന സേനയുടെ സാന്നിധ്യം ലക്ഷദ്വീപിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നില നിർത്താൻ ഏറെ സഹായകമായിരുന്നു. സമുദ്രവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ചൂഷണങ്ങൾ ഗണ്യമായി കുറയ്ക്കാൻ മറൈൻ വാച്ചേഴ്സിന് സാധിച്ചു. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് സേനയെ മൊത്തമായി അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചത്. ഈ വിഷയത്തിൽ ഇടപെട്ട് എത്രയും പെട്ടെന്ന് തന്നെ മറൈൻ വാച്ചേഴ്സിനെ ജോലിയിൽ തിരിച്ചു പ്രവേശിപ്പിക്കണമെന്ന് എം.പി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ ഇടപെടുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി മുഹമ്മദ് ഫൈസൽ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക