ആന്ത്രോത്ത്: വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് എം ജി എസ് എസ് എസ് പ്രിൻസിപ്പാളുമായി ചർച്ച നടത്തി എൽ.എസ്.എ ആന്ത്രോത്ത് ഏരിയ കമ്മിറ്റി. ആന്ത്രോത്ത് ദ്വീപ് വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അറിഞ്ഞു ഉടനടി ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് എൽ എസ് എ നേതാക്കൾ ചർച്ച നടത്തിയത്.
എൽ.എസ്.എ ആന്ത്രോത്ത് ഏരിയ കമ്മിറ്റി പ്രസിഡണ്ട് റമീസിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട് മാരായ എംപി മുഹമ്മദ് താജുദ്ദീൻ, മുഹമ്മദ് സഫ്വാൻ, ആന്ത്രോത്ത് ഏരിയ കമ്മിറ്റി ജോയിൻ സെക്രട്ടറി ഉബൈദത്ത് എക്സിക്യൂട്ടീവ് മെമ്പർ സക്കീർ തുടങ്ങിയ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു.
ഏകാധിപതിയായ ഭരണാധികാരി വിദ്യാർത്ഥികൾക്ക് നേരെ നടത്തുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായി തന്നെ പ്രതിഷേധിക്കുമെന്ന് നേതാക്കൾ പ്രിൻസിപ്പാളിനോട് പറഞ്ഞു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക