അഗത്തി: അഗത്തിയിലെ മത്സ്യബന്ധന തൊഴിലാളികളുടെയും പ്രൈവറ്റ് ബോട്ട് ഉടമസ്ഥരുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു ബംഗാരം ചാനലിൽ മാർക്കർ ബോയ സ്ഥാപിക്കണമെന്നത്. രാത്രി കാലങ്ങളിൽ ചാള പിടിക്കാൻ പോകുന്ന മത്സ്യബന്ധന തൊഴിലാളികൾക്കും, ബംഗാരം-തിന്നകര വിനോദസഞ്ചാര യാത്ര നടത്തുന്ന ബോട്ടുകൾക്കും മാർക്കർ ബോയയുടെ അഭാവം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ മേഖലയിൽ ബോയ സ്ഥാപിക്കണമെന്ന് ദീർഘ കാലമായി പോർട്ട്, ഹാർബർ വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ല.
അടുത്തിടെ ഈ വിഷയം മത്സ്യബന്ധന തൊഴിലാളികൾ അഗത്തി പഞ്ചായത്ത് ചെയർപേഴ്സൺ ചാർജ് വഹിച്ചിരുന്ന എം.അബ്ദുൽ ഷുക്കൂറിനെ കണ്ട് ആവശ്യപ്പെടുകയും അദ്ദേഹം അത് ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. കവരത്തിയിൽ ഉണ്ടായിരുന്ന ചെയർപേഴ്സൺ ശ്രീമതി. സാജിത, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.ദിൽഷാദ്, വി.പി.സി.സി ശ്രീ.ടി.കെ അബ്ദുൽ ഷുക്കൂർ എന്നിവർ ബന്ധപ്പെട്ട അധികാരികളെ നേരിൽ കണ്ട് ആവശ്യപ്പെടുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ അതിനൂതനമായ മാർക്കർ ബോയ അഗത്തിയിൽ എത്തുകയും കഴിഞ്ഞ ദിവസം അഗത്തി-ബംഗാരം ചാനലിൽ അത് സ്ഥാപിക്കുകയും ചെയ്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
INC 🇮🇳💪