മഞ്ചേശ്വരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം സമാധാനപരമായി നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അക്രമങ്ങളെ കൊണ്ട് അടിച്ചമർത്താം എന്നുള്ളത് ഭരണകൂടത്തിന്റെ വെറും വ്യാമോഹം മാത്രമെന്ന്
ഖദമുൽ മള്ഹർ ഓൾഡീസ് ഫോറം ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.
സംഗമത്തിൽ ഹസ്സൻ സഅദി അൽ-അഫ്ളലി അധ്യക്ഷത വഹിച്ചു. കുഞ്ഞാലി സഖാഫി കോട്ടൂർ ഉദ്ഘാടനം ചെയ്തു.സയ്യിദ് മുസ്തഫ സിദ്ധീഖി അൽ ബുഖാരി മമ്പുറം പ്രാർഥന നടത്തി. വിവിധ സെഷനുകൾക്ക് ,സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി, ഉമറുൽ ഫാറൂഖ് മദനി മച്ചംപാടി, സുബൈർ സഖാഫി വട്ടോളി എന്നിവർ നേതൃത്വം നൽകി.
ശേഷം പുതിയ ഭാരവാഹികളെ ഹസ്സൻ സഅദി അൽ-അഫ്ളലി പ്രഖ്യാപിച്ചു
പ്രസിഡൻറ്: ജാബിർ സഖാഫി കോടമ്പുഴ, ജനറൽസെക്രട്ടറി നൗഫൽ സഖാഫി പാണമംഗളൂർ, ഫിനാൻഷ്യൽ സെക്രട്ടറി ഉമൈർ സഖാഫി കളത്തൂർ.
നവാസ് സഖാഫി കോറ്റ്യാടി, അൻസാർ സഖാഫി മഞ്ഞനാടി, സിദ്ദീഖ് സഖാഫി ബള്ളാരി (വൈസ് പ്രസിഡൻറ്മാർ) മുഹമ്മദ് സഖാഫി ബടകബൈൽ,
ത്വയ്യിബ് ബാദപുണി, റഷീദ് ഗുവദപടുപ്പ് (ജോയിൻ സെക്രട്ടറിമാർ) അബ്ദുൽ ബാരി സഖാഫി പാപ്പിള, ശിഹാബുദ്ധീൻ സഖാഫി ഈശ്വരമംഗലം, അഷ്റഫ് സഖാഫി അടൂർ, ഹബീബുള്ള തലക്കി എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായി തിരഞ്ഞെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക