ന്യൂഡൽഹി: ലക്ഷദ്വീപിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ വിദഗ്ധ സംഘത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം അങ്ങോട്ടേക്കയച്ചു. പുതുച്ചേരിയിലെ ജിപ്മർ, പൂനെ എൻ.ഐ.വി, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റീജിയണൽ കേന്ദ്രം എന്നിവിടങ്ങളിലെ വിദഗ്ദരടങ്ങിയ സംഘത്തെയാണ് അയച്ചത്. കൊവിഡ് പ്രതിരോധത്തിന് ലക്ഷദ്വീപ് ഭരണകൂടത്തെ കേന്ദ്ര സംഘം സഹായിക്കും. കൊച്ചിയിൽ നിന്നെത്തിയ യാത്രക്കാരനാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

ലക്ഷദ്വീപിലെ ആദ്യ കൊവിഡ് കേസാണിത്. ഇയാളുടെ സമ്പർക്കപ്പട്ടികയിലെ 27 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിലെ 56 പേരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്തു. ലക്ഷദ്വീപിലേക്കുള്ള രണ്ടാം ബാച്ച് കൊവിഡ് വാക്സീൻ കവരത്തിയിൽ എത്തി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക