അഗത്തി: എല്‍.ഡി.സി.സി പ്രസിഡന്റ് അഡ്വ. ഹംദുള്ള സഈദിന്റെ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്വയം സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വിവാദമാകുന്നു. ലക്ഷദ്വീപിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്ര ചടങ്ങിലെ പ്രസംഗത്തിലാണ് ഹംദുള്ള സഈദ് സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ടത്.
ഉപതിരഞ്ഞെടുപ്പില്‍ താനായിരിക്കുമല്ലോ സ്ഥാനാര്‍ത്ഥി അങ്ങനെയാണെങ്കില്‍ പ്രസംഗം തുടരാമെന്നും അതല്ലെങ്കില്‍ പ്രസംഗിക്കേണ്ടതില്ലല്ലോ എന്നും ഹംദുള്ള സഈദ് പ്രസംഗത്തിനിടയിൽ പറഞ്ഞു. ജനുവരി 17, 18 തിയതികളില്‍ അഗത്തി ദ്വീപിലായിരുന്നു ലക്ഷദ്വീപ് ഭാരത് ജോഡോ യാത്ര. വധശ്രമകേസില്‍ മുൻ എം.പി മുഹമ്മദ് ഫൈസലിനെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദ്വീപിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 27 നാണ് ഇലക്ഷന്‍. മാര്‍ച്ച് രണ്ടിനായിരിക്കും വോട്ടെണ്ണല്‍.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ഉളുപ്പുണ്ടോ ടാ ബഡായിയുടെ മഞ്ഞ പത്രമേ. നിന്റെയൊക്കെ കുത്തിരിപ്പ് കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കുന്ന നിന്റെ കുടുംബക്കാർ ഉണ്ടല്ലോ അവരോട് മതി. ഒരു മാധ്യമ ധർമ്മം ന്താണെന്ന് പോലും അറിയാത്ത കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കളെയും താറാടിച്ച് കാണിക്കുന്ന ഗുണ്ടാ മഞ്ഞ പത്രം കുന്നാകലത്തിൽ അടിച്ചാൽ മതി. കോൺഗ്രസ് സ്ഥാനാർഥി hamdullah തന്നെ അത് ഞങ്ങൾ കോൺഗ്രസ്‌കാർ എന്നോ തീരുമാനിച്ചതാ. നിന്റെയൊക്കെ ബഡായി ഗുണ്ടാ വീരന്റെ വയനാട് കാടുകളിൽ എന്തിയുറങ്ങുന്ന കഥകൾ എഴുതാതെ കോൺഗ്രസിനിട്ട് ഉണ്ടാകാൻ വരല്ലേ മഞ്ഞ പത്രമേ 😏