ഡൽഹി: വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ സസ്‌പെൻഡ് ചെയ്തത ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. സ്റ്റേ ചെയ്യണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ആവശ്യം ഇപ്പോൾ അംഗികരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ മുഹമ്മദ് ഫൈസലിന് നോട്ടീസ് നല്‍കുമെന്നും ഹർജി വിശദമായി പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ശിക്ഷാ വിധി മരവിപ്പിച്ച ഹൈക്കോടതി നടപടി തെളിവുകൾ കണക്കിലെടുക്കാതെയാണെന്നും ഇതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്നും ആയിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ കേസിലെ പരാതിക്കാരൻ മുഹമ്മദ് സാലിഹും ഹർജി ഫയൽ ചെയ്തിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക