ന്യൂഡൽഹി: ഒരാൾക്ക് ഒരു വോട്ട് എന്ന രീതിയാണ് നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുന്നത്. രാഷ്ട്രപതി ഉൾപ്പെടെ ആർക്കും രണ്ടാമതൊരു വോട്ടിന് അവകാശമില്ല. എന്നാൽ ഇന്ത്യയിലെ ചില പ്രദേശങ്ങളിലെ വോട്ടർമാരുടെ വോട്ടുകൾക്ക് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മൂല്യം കൂടുതലാണ്. രാജ്യത്തെ ജനസംഖ്യാ നിരക്ക് ഓരോ വർഷവും വർധിച്ചു വരികയാണ്. എന്നാൽ 1976-ന് ശേഷം രാജ്യത്തെ പാർലമെന്റ് മണ്ഡലങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടില്ല. കഴിഞ്ഞ നാൽപതു വർഷത്തിനിടെ ഓരോ പാർലമെന്റ് മണ്ഡലത്തിലെയും എ.പിമാർ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.3 കോടി വോട്ടർമാരാണ് ഈ വർഷം കന്നി വോട്ടിന് ഒരുങ്ങുന്നത്. 1977 നെ അപേക്ഷിച്ച് ഓരോ മണ്ഡലത്തിലും മൂന്നിരട്ടി വോട്ടർമാരാണ് ഇപ്പോഴുള്ളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഓരോ പാർലമെന്റ് മണ്ഡലത്തിലും ശരാശരി 16.5 ലക്ഷം വോട്ടർമാരാണുള്ളത്. www.dweepmalayali.com

ലക്ഷദ്വീപിലെ ഒരു വോട്ടിന് 30 ഇരട്ടി മൂല്യം.
രാജ്യത്തെ ശരാശരി വോട്ടർമാരെ അപേക്ഷിച്ച് ലക്ഷദ്വീപിലെ ഓരോ വോട്ടിനും 30.4 മടങ്ങ് അധികം മൂല്യമാണുള്ളത്. രാജ്യം ആര് ഭരിക്കണം, രാഷ്ട്രപതി-ഉപരാഷ്ട്രപതി തുടങ്ങിയ ഭരണഘടനാ പദവികളിലേക്ക് ആര് തിരഞ്ഞെടുക്കപ്പെടണം എന്നീ തീരുമാനങ്ങളിൽ രാജ്യത്തെ ശരാശരി വോട്ടർമാരുടെ സ്വാധീനത്തേക്കാൾ 30 ഇരട്ടി ശക്തിയാണ് ലക്ഷദ്വീപിലെ ഓരോ വോട്ടർമർക്കുമുള്ളത്. ലക്ഷദ്വീപിലെ വോട്ടർമാരിൽ ആരെങ്കിലും ഒരാൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നാൽ രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ 30 വോട്ടർമാർ വിട്ടു നിൽക്കുന്നതിന് തുല്യമായിരിക്കും അത്. അതുകൊണ്ട് തന്നെ നമ്മുടെ മണ്ഡലത്തിൽ ഒരു വോട്ട് പോലും പോൾ ചെയ്യപ്പെടാതെ പോവരുത്. രാജ്യത്തെ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന പാർലമെന്റ് മണ്ഡലം തെലങ്കാനയിലെ മൽകാജ്ഗിരി മണ്ഡലമാണ്. 32 ലക്ഷം വോട്ടർമാരാണ് ഇവിടെയുള്ളത്. മൽകാജ്ഗിരി മണ്ഡലത്തെ അപേക്ഷിച്ച് നോക്കിയാൽ ലക്ഷദ്വീപിലെ ഓരോ വോട്ടർമർക്കും 64 ഇരട്ടി മൂല്യമാണുള്ളത്. ലക്ഷദ്വീപിലെ വിജയ പരാജയം നിർണ്ണയിക്കുന്നതിലും ഓരോ വോട്ടും നിർണ്ണയവുമാണ്. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ വോട്ടർമാരെ നാട്ടിലെത്തിക്കുന്ന തിരക്കിലാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക