തിരുവനന്തപുരം: കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. എസ്‌എസ്‌എല്‍സി, പ്ലസ് ടൂ അടക്കമുള്ള മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കാനാണ് തീരുമാനം. സര്‍വ്വകലാശാല പരീക്ഷകളും മാറ്റി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും. ഇനി മൂന്ന് പരീക്ഷകള്‍ മാത്രമാണ് എസ്‌എസ്‌എല്‍എസി, പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളില്‍ നടക്കാനുണ്ടായിരുന്നത്.
സിബിഎസ്‌ഇയുടെ 10, 12 ക്ലാസ് പരീക്ഷ, യുജിസി, എഐസിടിഇ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെഇഇ മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ എം.ജി സർവ്വകലാശാലയുടെ ഇന്ന് ഉച്ചക്ക് ശേഷമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. ചോദ്യപ്പേപ്പറുകൾ കോളേജുകളിൽ എത്തിച്ച സാഹചര്യത്തിലാണ് ഇന്നത്തെ പരീക്ഷ മാറ്റമില്ലാതെ നടത്തുമെന്ന് എം.ജി സർവ്വകലാശാല അറിയിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക