കടമത്ത്: ലോകത്ത് മുഴുവൻ കൊറോണ വൈറസ് ഡിസീസ് (കൊവിഡ്19) പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ചെയ്യേണ്ട മുൻകരുതലുകൾ വിശദീകരിക്കുന്നതിന് വേണ്ടി ടി.ടി.ആർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കടമത്ത് ദ്വീപ് സബ് ഡിവിഷണൽ ഓഫീസർ ശ്രീ.എൻ.സി മൂസ ഉദ്ഘാടനം ചെയ്തു. കടമത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർമാരായ ഡോ.ബീഗം സാജിത, ഡോ.ഐശത്ത് ബീ എന്നിവർ ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകി. നാട്ടുകാരുടെ സംശയ നിവാരണത്തിനും അവസരം നൽകി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക