ഡൽഹി: ലോക വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന കോറോണയുടെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിനെ ബന്ധിപ്പിക്കുന്ന കൊച്ചി, മംഗലാപുരം, ബേപ്പൂർ തുറമുഖങ്ങളിൽ പരിശോധനനകൾക്കായി ആരോഗ്യ രംഗത്തെ കൂടുതൽ പ്രഗത്ഭരെ നിയോഗിക്കണമെന്ന് മുഹമ്മദ് ഫൈസൽ എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം നടക്കുന്നുന്നതിനിടയിൽ ദ്വീപിൽ പോകുകയും രണ്ട് ദിവസത്തോളം അഡ്മിനിസ്ട്രേറ്ററുമായി കൂടി ആലോചിച്ച് സുരക്ഷ മുന്നോടിയായി ആഭ്യന്തര, അന്താരാഷ്ട്ര സന്ദർശകർ ദ്വീപിൽ വരുന്നത് വിലക്കിയിട്ടുണ്ട്. 3000 ത്തോളം വരുന്ന വിദ്യാർഥികൾ വിദ്യാഭ്യാസ ആവശ്യങ്ങളാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലായിരുന്നെന്നും, ഭൂരിഭാഗം പേരെയും കൊറോണയുടെ പശ്ചാത്തലത്തിൽ ദ്വീപിൽ തിരികെ എത്തിക്കാൻ കഴിഞ്ഞതായും, ദ്വീപിലേക്കുള്ള ആവശ്യവസ്തുക്കൾ യാതൊരു തടസ്സവും കൂടാതെ എത്തിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് എം പി സഭയെ അറിയിച്ചു. ഒപ്പം സുരക്ഷാ മുന്നറിയിപ്പുകൾ ജനങ്ങളിൽ കൃത്യമായി എത്തിക്കാൻ ബാൻഡ് വിഡ്ത്ത് വർധിപ്പിച്ച് സുഖമമായ ഇന്റർനെറ്റ് സേവനങ്ങൾ ദ്വീപിന് അനുവദിക്കണം എന്നും, എം പി സഭയിൽ ആവശ്യപെടുകയുണ്ടായി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക