കവരത്തി: പട്ടേലിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ കവരത്തി സെക്രട്ടേറിയറ്റ് പരിസരത്ത് നാളെ മുതൽ പ്രതിഷേധ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ ദ്വീപുകളിൽ നിന്നായി പാർട്ടി പ്രവർത്തകരും നേതാക്കളും കവരത്തി ദ്വീപിൽ എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ന് രാത്രി പത്ത് മണി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാലോ അതിൽ കൂടുതലോ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുകയാണ്. എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അവരുടെ തിരിച്ചറിയൽ രേഖ കൈവശം വെക്കണമെന്നും പോലീസ് പരിശോധനയിൽ കാണിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
കൂടാതെ സമരത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികളെയും യുവാക്കളേയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമവും ഉത്തരവിലുണ്ട്. വിദ്യാർത്ഥികളും യുവാക്കളും അവരുടെ ഭാവിയെ കരുതി നാലിൽ കൂടുതൽ ആളുകൾ കൂട്ടുന്നതിൽ നിന്നും വിട്ടുനിൽക്കണം എന്നാണ് കളക്ടറുടെ ഭീഷണി. അവശ്യ സേവനങ്ങൾ മുടങ്ങാതെ ലഭ്യമാവും എന്നും ഉത്തരവിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക