എന്താണ് മേരാ റേഷൻ ആപ്പ്? ഉപയോഗിക്കേണ്ടത് എങ്ങനെ? പ്രയോജനങ്ങൾ അറിയാം

0
824

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ആപ്പുകളിൽ ഒന്നാണ് മേരാ റേഷൻ ആപ്പ്. ഇപ്പോൾ മേരാ റേഷൻ ആപ്ലികേഷനുകൾ ഇന്ത്യയിലെ 32 സംസ്ഥാനങ്ങളിലും കൂടാതെ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ് മേരാ റേഷൻ ആപ്ലികേഷനുകൾ ലഭ്യമാകുന്നത്. എന്നാൽ ഈ ആപ്ലികേഷനുകൾ 2019 ൽ വെറും നാലു സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ തന്നെ ആൻഡ്രോയിഡ് ഉപഭോതാക്കൾക്ക് പ്ലേ സ്റ്റോറുകൾ വഴി ഈ ആപ്ളിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. മേരാ റേഷൻ എന്ന പേരിലാണ് ഈ ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ഉള്ളത്. ഏകദേശം 25MB സൈസ് മാത്രമാണ് ഈ ആപ്ലികേഷനുകൾക്കുള്ളത്. അതുപോലെ തന്നെ കൂടുതൽ സഹായത്തിനു ഹെൽപ്പ് ലൈൻ നമ്പർ ആയ 14445 എന്ന നമ്പറിലേക്ക് വിളിക്കുവാനും സാധിക്കുന്നതാണ്.

എൻ.എഫ്. എസ്.എയ്ക്ക് കീഴിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് ഒരു രാജ്യം ഒരു റേഷൻ കാർഡ് പ്ലാൻ ഉറപ്പുനൽകുന്നു. രാജ്യത്തെവിടെയുമുള്ള ഏതെങ്കിലും റേഷൻ കടയിൽ നിന്ന് (എഫ്പി‌എസ്) അർഹതയുള്ള ഭക്ഷ്യധാന്യങ്ങൾ ബയോമെട്രിക് / ആധാർ പ്രാമാണീകരണത്തിന് ശേഷം അതേ / നിലവിലുള്ള എൻ‌എഫ്‌എസ്‌എ റേഷൻ കാർഡ് ഉപയോഗിച്ച്  ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ePoS) ഉപകരണം വഴി കിട്ടുന്നതാണ്.  ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് അരി തുടർച്ചയായി ലഭിക്കും.

എങ്ങനെയാണു ഈ ആപ്ലികേഷനുകൾ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

  • ആദ്യം തന്നെ പ്ലേ സ്റ്റോറുകളിൽ നിന്നും മേരാ റേഷൻ ആപ്ലികേഷൻ ഡൗൺലോഡ് ചെയ്യുക.
  • ഇൻസ്റ്റാൾ ചെയ്തതിനു ശേഷം മേരാ റേഷൻ ആപ്ലികേഷൻ ഓപ്പൺ ചെയ്യുക
  • അടുത്തതായി എത്തുന്നത് ഹോം സ്ക്രീൻ ആണ് .അതിൽ 10 ഓപ്‌ഷനുകൾ നൽകിയിരിക്കുന്നു.
  • അതിൽ ആദ്യ ഓപ്‌ഷൻ രജിസ്‌ട്രേഷൻ എന്ന ഓപ്‌ഷൻ ആണ്.
  • നിങ്ങളുടെ റേഷൻ കാർഡ് വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ എന്ന ഓപ്‌ഷനിലൂടെ രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നു.
  • അതിൽ തന്നെ അടുത്തുള്ള റേഷൻ ഷോപ്പുകളുടെ വിവരങ്ങൾ അറിയുന്നതിനും സൗകര്യം ഉണ്ട്.
  • കൂടാതെ നിങ്ങൾ നടത്തിയ ട്രാൻസാക്ഷനുകൾ അറിയുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്.

ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here