സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച എൽ.ഡി.ഡബ്ല്യൂ.എ പ്രസിഡന്റ് അടക്കം അഞ്ച് ഭിന്നശേഷിക്കാരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വീഡിയോ കാണാം ▶️

0
764

കവരത്തി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലക്ഷദ്വീപ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരുന്ന ഭിന്നശേഷിക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ലക്ഷദ്വീപ് ഡിഫറന്റ്ലി ഏബ്ൾഡ് വെൽഫെയർ അസോസിയേഷന്റെ (എൽ.ഡി.ഡബ്ല്യു.എ) നേതൃത്വത്തിലായിരുന്നു സമരം.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുക, തൊഴിൽ അവസരങ്ങളിൽ നാല് ശതമാനം സംവരണം ഏ​ർ​പ്പെടുത്തുക, ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്തുക, സുരക്ഷിതത്വം സമാധാനവും കാത്തുസൂക്ഷിക്കുക, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കണ്ണ് തുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

എൽ.ഡി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് പി.പി. ബറക്കത്തുള്ള, വൈസ് പ്രസിഡന്റ്‌ ജാഫർ സാദിഖ്, സ്റ്റേറ്റ് സെക്രട്ടറി സാബിത്, ബി.കെ.സി പബ്ലിസിറ്റി ചെയർമാൻ മുഹമ്മദ്‌ കാസിം, യൂനിറ്റ് വൈസ് പ്രസിഡന്റ്‌ ശുകൂർ എന്നിവർ സമരത്തിൽ അണിനിരന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പിന്നീട് വിട്ടയച്ചു.
സാമൂഹികക്ഷേമ വകുപ്പിന്റെ ചുമതലയുള്ള കലക്ടർ അസ്കർ അലി ഭിന്നശേഷിക്കാരോട് കാട്ടുന്ന അനീതി ഈ നടപടിയിൽ നിന്ന് വ്യക്തമാണെന്ന് എൽ.ഡി.ഡബ്ല്യു.എ ചൂണ്ടിക്കാട്ടുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here