കൊച്ചി: ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.ചെറിയകോയ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി. ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേറ്റ് കൗൺസിലിന്റെ നിർദേശത്തെ തുടർന്നാണ് ചർച്ച നടത്തിയത്. കെ.സി.എ ജനറൽ സെക്രട്ടറി ജയേഷ് ജോർജ്ജുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംഘടയുടെ അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായി. ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷന് അംഗീകാരം ലഭിക്കുന്നതിന് വേണ്ട എല്ലാ പിന്തുണയും കെ.സി.എ ഭാരവാഹികൾ അറിയിച്ചതായി ടി.ചെറിയകോയ ദ്വീപ് മലയാളിയോട് പറഞ്ഞു.

www.dweepmalayali.com
കേരളത്തിലെ മുൻകാല ക്രിക്കറ്റ് താരങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. എല്ലാവരും ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷനും ദ്വീപിലെ താരങ്ങൾക്കും എല്ലാവിധ ആശംസകളും പിന്തുണയും അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക