കൊവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച പ്രത്യേക ധനസഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യുക. -എൽ.എസ്.എ

0
831
കവരത്തി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽ.എസ്.എ) ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം സമർപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ലക്ഷദ്വീപ് ഭരണകൂടം പ്രഖ്യാപിച്ച പ്രത്യേക ധനസഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് എൽ.എസ്.എ ആവശ്യപ്പെട്ടു. ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലോക്ക്ഡൗൺ കാലയളവിൽ ദിനംപ്രതി മുന്നൂറ് രൂപ വീതം നൽകും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതുവരെയായും ഈ തുക ആർക്കും തന്നെ നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രഖ്യാപിച്ച പണം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് എൽ.എസ്.എ ആവശ്യപ്പെട്ടത്.
To advertise here, Whatsapp us.
 ഈ ലോക്ക്ഡൗൺ കാലത്ത് ലക്ഷദ്വീപിന് വേണ്ട അവശ്യസാധനങ്ങൾ എത്തിക്കുന്നതോടൊപ്പം ഭക്ഷ്യ വിഭവങ്ങളുടെ ലഭ്യത എപ്പോഴും ഉറപ്പു വരുത്തുന്നതിനും ഭക്ഷ്യ ധാന്യങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടുന്നതിന് ലക്ഷദ്വീപിൽ ഒരു “സമ്പൂർണ്ണ ഭക്ഷ്യ സ്വയം പര്യാപ്ത പദ്ധതി” ആവിഷ്കരിക്കണമെന്നും എൽ.എസ്.എ ആവശ്യപ്പെട്ടു.
അതോടൊപ്പം, കൊവിഡ്19 പശ്ചാത്തലത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകളും, വിനിയോഗിച്ച വിവരങ്ങളും വെബ്സൈറ്റിലൂടെയും ഓരോ ദ്വീപിലേയും സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടർ ഓഫീസുകളിലെ നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധീകരിച്ചു കൊണ്ട് പ്രസ്തുത വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാനുള്ള സംവിധാനം ഒരുക്കണമെന്നും എൽ.എസ്.എ ആവശ്യപ്പെട്ടു.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here