ആന്ത്രോത്ത് ദ്വീപിൽ നിർത്തിവെച്ച അറവ് ഇന്ന് പുനരാരംഭിക്കും. വിലയിൽ മാറ്റമില്ല. 350 തന്നെ കൊടുക്കണം.

0
1045

ആന്ത്രോത്ത്: ഭക്ഷ്യയോഗ്യമല്ലാത്ത മാംസം വലിയ വില ഈടാക്കി വിൽക്കുന്നതിനെ തുടർന്ന് അടപ്പിച്ച അറവു മാർക്കറ്റുകളിൽ ഇന്ന് മുതൽ വീണ്ടും അറവ് തുടങ്ങും. മൺസൂൺ കാലത്ത് പരമാവധി 320 രൂപക്കും അല്ലാത്ത സമയത്ത് പരമാവധി 280 രൂപക്കും മാംസം കച്ചവടം ചെയ്യണമെന്നും അല്ലാത്ത പക്ഷം അറവ് നടത്താൻ അനുമതി നൽകില്ല എന്നും ആന്ത്രോത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. തുടർന്ന് അറവ് മാർക്കറ്റുകൾ അടച്ചിട്ടതോടെ ലോക്ക്ഡൗൺ കാലത്ത് ഭക്ഷ്യ വസ്തുക്കൾ പൂഴ്ത്തി വെച്ചതായി പരിഗണിച്ച് അറവു മൃഗങ്ങൾ കണ്ടുകെട്ടി പഞ്ചായത്ത് നേരിട്ട് അറവു നടത്തി അതിന് വരുന്ന ചിലവ് കഴിച്ച് ബാക്കി തുക ഉടമസ്ഥർക്ക് നൽകും എന്നും വി.ഡി.പി ഉത്തരവിറക്കിയിരുന്നു. എന്നിട്ടും മാംസ മാർക്കറ്റുകൾ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതോടെ 350 രൂപയ്ക്ക് തന്നെ മാംസം കച്ചവടം നടത്തുന്നതിന് വേണ്ടി തയ്യാറാക്കിയ അനുരഞ്ജനത്തിൽ പഞ്ചായത്ത് ചെയർപേഴ്സണും അംഗങ്ങളും ഉൾപ്പെടെ ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസറുടെ മുന്നിൽ ഒപ്പുവെച്ചു. ഇന്ന് മുതൽ അറവ് ആരംഭിക്കുമെന്ന് മാംസ മാർക്കറ്റുകൾ അറിയിച്ചു. ഒരു കിലോ മാംസം വാങ്ങുമ്പോൾ 800 ഗ്രാം എല്ലില്ലാത്ത ഭക്ഷ്യ യോഗ്യമായ മാംസവും 200 ഗ്രാം ഭക്ഷ്യ യോഗ്യമായ എല്ലും ചേർത്ത് വിൽക്കാം എന്നാണ് പുതിയ നിബന്ധന. ഇനി സബ് ഡിവിഷണൽ ഓഫീസറുടെ അനുമതി ഇല്ലാതെ മാംസത്തിന്റെ വില കൂട്ടാൻ പാടില്ല എന്നും നിർദേശമുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here