ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തംരംഗം ആറുമുതല്‍ എട്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.
കൊവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാന്‍ പറ്റില്ല. വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു ശേഷം കൊവിഡ് സാഹചര്യത്തിനു പറ്റിയ പെരുമാറ്റമല്ല ജനത്തില്‍ കാണുന്നത്. ആറ് മുതല്‍ എട്ട് വരെ ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ആരംഭിക്കുമെന്നും ഗുലേറിയ പറഞ്ഞു.
മൂന്നാം തരംഗം മൂന്നുമാസമായിരിക്കും നീളുക. നമ്മള് എങ്ങനെ പെരുമാറുന്നുവെന്നും ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളുടെ പോക്ക്.
വൈറസുകള്ക്കുണ്ടാകുന്ന വകഭേദം സംബന്ധിച്ച് പഠിച്ച് പോരാട്ടത്തിന്റെ പുതിയ മുന്നണി തുറക്കാന്‍ സമയമായെന്നും ഗുലേറിയ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക