ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്നും മാറ്റാന്‍ ഭരണകൂടം നിർദേശിച്ചിട്ടില്ല: കലക്ടർ അസ്കറലി

0
551

കവരത്തി: നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദ്ദേശമില്ലെന്ന് ലക്ഷദ്വീപ് ജില്ലാ കലക്ടർ അസ്കറലി. ഹൈക്കോടതിയുടെ അധികാരപരിധി കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള വാർത്ത അടിസ്ഥാനരഹിതവും സത്യരഹിതവുമാനണെന്നും കലക്‌ടർ

Advertisement

കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാര്‍ലമെന്റാണ്. ഇത് പ്രകാരം തുടക്കം മുതല്‍ തന്നെ ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളെല്ലാം കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്. ലക്ഷദ്വീപ് ഭരണകൂടം ഇത്തരമൊരു ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കില്‍ പാര്‍ലമെന്‍റ് ചേര്‍ന്ന് വേണം കേന്ദ്രത്തിന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here