മർഹൂം പി.എം സഈദിനെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ എൻ.സി.പി പ്രവർത്തകന്റെ വിദ്വേശ പരാമർശം; കൊച്ചിയിൽ ഫൈസലിന് നേരെ കരിങ്കൊടി പ്രതിഷേധം. വീഡിയോ കാണാം ▶️

0
969

കൊച്ചി: ലക്ഷദ്വീപ് എൻ.സി.പി അണികൾ മർഹൂം പി.എം സഈദിനെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ വിദ്വേഷ പരാമർശം നടത്തി. മൺമറഞ്ഞ നേതാവിനെതിരെ വളരെ മോശപ്പെട്ട പരാമർശമാണ് വാട്സാപ്പ് ഗ്രൂപ്പിൽ നടത്തിയത്. ഈ നടപടിയിൽ പ്രതിഷേധിച്ച് കൊച്ചി സർക്കാർ ഗസ്റ്റ് ഹൗസിന് മുന്നിൽ വെച്ച് എൻ.എസ്.യു.ഐ പ്രവർത്തകർ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് നേരെ കരിങ്കൊടി കാണിച്ചു. എൻ.എസ്.യു.ഐ പ്രസിഡന്റ് അജാസ്, ജനറൽ സെക്രട്ടറി കബീർ, സെക്രട്ടറി ശുഹൈബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പ്രതിഷേധക്കാർ ലക്ഷദ്വീപ് എം.പിയെ തടയുകയും അണികൾ നടത്തിയ വിദ്വേഷ പരാമർശത്തെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ പാർട്ടിയുടെ അറിവോടെയല്ല അത്തരം പരാമർശങ്ങൾ എന്നും, പാർട്ടി അതിനെ അംഗീകരിക്കുന്നില്ല എന്നും പറഞ്ഞ എം.പി അത്തരം മോശമായ പരാമർശങ്ങൾ നടത്തിയവർ പാർട്ടിയുടെ ഏതെങ്കിലും ഘടകങ്ങളിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നവരാണെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകി.

തുടർന്ന് കപ്പൽ കിട്ടാതെ കുടുങ്ങിക്കിടക്കുന്ന ദ്വീപുകാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നും അതിന് ലക്ഷദ്വീപ് എം.പി കൂട്ടാക്കിയില്ല എന്നും എൻ.എസ്.യു.ഐ ആരോപിക്കുന്നു. ഇപ്പോൾ ചർച്ച ചെയ്യാൻ സമയമില്ല എന്ന് പറഞ്ഞു പോവാൻ ശ്രമിച്ചപ്പോഴാണ് തങ്ങൾ എം.പിയെ തടഞ്ഞതെന്ന് എൻ.എസ്.യു.ഐ പ്രസിഡന്റ് അജാസ് ദ്വീപ് മലയാളിയോട് പറഞ്ഞു. അപ്പോഴാണ് എംപിയുടെ നിർദേശത്തെ തുടർന്ന് കേരളാ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയതെന്ന് അദ്ദേഹം പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here