പ്രവാചകനിന്ദ: ചെത്ത്ലത്ത് എസ്.എസ്.എഫ്, എസ്.വൈ.എസ്, മുസ്ലിം ജമാഅത്ത് പ്രതിഷേധ റാലി നടത്തി.

0
515

ചെത്ത്ലത്ത്: പ്രവാചകൻ മുഹമ്മദ് നബി(സ) യെ അവഹേളിച്ച് പ്രവാചകനിന്ദ നടത്തിയ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് ചെത്ത്ലത്ത് എസ്.എസ്.എഫ്, എസ്.വൈ.എസ്, മുസ്ലിം ജമാഅത്ത് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലിയും പ്രഭാഷണവും നടത്തി.
നിസാമുദ്ദീന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ ഘടകങ്ങളുടെ നേതാക്കളായ കുഞ്ഞഹമ്മദ് മദനി, ഹസൻ സഖാഫി, ഇസ്മായിൽ അഷ്റഫി, മുർത്തളാ ജസരി, ഹുസൈൻ സഖാഫി തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ.പി. സഈദ് സഖാഫി സ്വാഗതവും അബ്ദു റഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here