അമിനി ദ്വീപിൽ മുഹിയുസുന്ന ദഅവാ കോളേജ് ആരംഭിച്ചു.

0
524

ലക്ഷദ്വീപ്: അമിനി മുഹിയുസ്സുന്ന എഡ്യുക്കേഷണൽ സൊസൈറ്റി (MES) നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി MES ജൂനിയർ ദഅവ കോളേജ് ആരംഭിച്ചു. MES പ്രസിഡൻ്റ് അഹ്മദ് സൈദ് ശൈക്കോയ ബാഖവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സ്വയം പര്യാപ്ത ലക്ഷദ്വീപിൻ്റെ പിറവിക്കായി മത ഭൗതിക വിദ്യാഭ്യാസം അനിവാര്യമാണെന്ന തിരിച്ചറിവാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കാൻ കാരണമെന്ന് ജനറൽ സെക്രട്ടറി AP ഇസ്മായിൽ സഅദി വിഷയാവതരണത്തിൽ പറഞ്ഞു. അൽ മദ്രസത്തു സുന്നിയ്യ പ്രസിഡൻ്റ് സയ്യിദ് ആറ്റക്കോയ തങ്ങൾ ഉൽഘാടനവും കുണ്ടൂർ ഗൗസിയ്യ ദഅവാ കോളേജ് പ്രിൻസിപ്പാൾ അഷ്റഫ് സഖാഫി അൽ അർഷദി വെണ്ണക്കോട് മുഖ്യ പ്രഭാഷണവും നടത്തി. തുടർന്ന് SSF അമിനി സുന്നിയ്യ യൂണിറ്റ് SSLC യിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് SSF സുന്നിയ്യ പ്രസിഡൻ്റ് ഇർഫാൻ സഖാഫി, MES ചീഫ് അക്കാഡമിക് കോർഡിനേറ്റർ കോയ മുർതസ തുടങ്ങിയവർ ഉപഹാരം നൽകി. അൽ മദ്രസത്തു സുന്നിയ്യ ജനറൽ സെക്രട്ടറി ബി സി അഹമദ് ഹാജി, സാരഥികളായ KP അബൂസാലാ കോയ ഹാജി, ബിസി ഹമീദ് ഹാജി, SJM , SSF നേതാക്കളായ സൈദലി സിദ്ധീഖി, അബ്ദുൽ ബാരി സഖാഫി എന്നിവർ വിദ്യാർത്ഥികൾക്ക് വിശുദ്ധ ഖുർആൻ പതിപ്പ് നൽകി പഠനാരംഭം കുറിച്ചു. ദീനുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസ പ്രിൻസിപ്പാൾ ഇൽയാസ് അഹ്സനി, ജനറൽ സെക്രട്ടറി ബി.സൈദലി, MES ദഅവാ കോളേജ് പ്രിൻസിപ്പാൾ ശരീഫലി ഫാളിലി, മാനേജിങ്ങ് ഡയറക്ടർ അഡ്വ.കോയ അറഫ മിറാജ് എന്നിവർ ആശംസകളറിയിച്ചു. SYS അമിനി സുന്നിയ്യ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് നസീം ബാഖവി, SSF അമിനി സുന്നിയ്യ സെക്രട്ടറി അബ്ദുൽ ഹക്കീം HM, തുടങ്ങിയ സംഘടനാ നേതാക്കൾ പങ്കെടുത്തു. ദഅവാ കോളേജ് AO ജഅഫർ സ്വാദിഖ്‌ അഹ്സനി സ്വാഗതവും മുജീബ് റഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here