ലക്ഷദ്വീപിലേക്ക് 12 കപ്പലുകള്‍ സര്‍വീസ് ആരംഭിക്കും: എംപി
കൊച്ചി: ലക്ഷദ്വീപിലെ യാത്രാദുരിതം പരിഹരിക്കാന്‍ അഞ്ചു യാത്രാക്കപ്പലുകള്‍ അടക്കം 12 കപ്പലുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നു ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടു ചരക്കുകപ്പലുകളും ഒരു എല്‍പിജി കാരിയറും ഒരു ഓയില്‍ ടാങ്കറും ഉള്‍പ്പെടെയാണിത്. ദ്വീപുകള്‍ തമ്മില്‍ ബന്ധപ്പെടുത്തി എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന 150 യാത്രക്കാര്‍ക്കു സഞ്ചരിക്കാവുന്ന രണ്ടു യാത്രാ കപ്പലുകളും ഉടന്‍ സര്‍വീസ് ആരംഭിക്കും. 250 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ചെറു കപ്പല്‍ വിനോദസഞ്ചാരികള്‍ക്ക് മാത്രമായി സര്‍വീസ് നടത്തും.
ടൂറിസം നയം രൂപവത്കരിച്ചശേഷം വിനോദസഞ്ചാര മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും രണ്ടുമാസത്തിനകം തൊഴിൽ അവസരങ്ങളും നിക്ഷേപവും വർധിക്കുമെന്നും മുഹമ്മദ് ഫൈസൽ ചൂണ്ടിക്കാട്ടി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ദ്വീപിൽ നടപ്പാക്കിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി മുഴുവൻ ദ്വീപുകാർക്കും ലഭ്യമാക്കും. ഇതിന് നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. കൊച്ചിയിലും കോഴിക്കോടും പതിനഞ്ചോളം ആശുപത്രിയുമായി ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു. നാല് ദ്വീപുകളിൽ പി.പി.പി മാതൃകയിൽ ആശുപത്രികൾക്ക് അംഗീകാരം ലഭിച്ചു.
കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയടക്കം ഏഴ് ദ്വീപുകളിൽ 17 ലക്ഷം രൂപ വീതം ചെലവിൽ പോർട്ടബിൾ അൾട്രാ സൗണ്ട് ബാറ്ററി ഓപറേറ്റഡ് സ്കാനിങ് മെഷീൻ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ആന്ത്രോത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെൻറർ 50 കിടക്കകളുള്ള ഉപജില്ല ആശുപത്രിയായി ഉയർത്തും. ദ്വീപിലെ പ്ലസ്ടു വിദ്യാർഥികൾക്ക് മൂന്നരക്കോടി രൂപ ചെലവിൽ ടാബ് നൽകിയതായും കൂടുതൽ പ്രോത്സാഹന പദ്ധതികൾ നടപ്പാക്കുമെന്നും എം.പി പറഞ്ഞു.
കടപ്പാട്: മാധ്യമം
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക