ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ എംപിമാർ നൽകിയ ഹർജി ഭേദഗതിചെയ്ത് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം

0
359

കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ എംപിമാർ നൽകിയ ഹർജി ഭേദഗതിചെയ്ത് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സന്ദർശനത്തിന് അനുമതി തേടി എംപിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദ്വീപ് കലക്ടർ നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹർജി പുതുക്കി സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. എംപിമാരായ എളമരം കരീം, വി ശിവദാസൻ, എ എം ആരിഫ്, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ പരിഗണനയിലുള്ളത്. കോവിഡ് പ്രോട്ടോകോൾ പാലിക്കാമെന്ന് വ്യക്തമാക്കിയിട്ടും സന്ദർശനാനുമതി നിഷേധിച്ചതിനെ തുടർന്നാണ് എംപിമാർ കോടതിയെ സമീപിച്ചത്. എംപിമാരുടെ സന്ദർശനം രാഷ്ട്രീയപ്രേരിതമാണെന്ന്‌ ആരോപിച്ചാണ് കലക്ടർ അനുമതി നിഷേധിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here