മിനിക്കോയ്: ഫുട്‌ബോൾ കളിക്കുന്നതിനിടെ തലക്ക് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആന്ത്രോത്ത് ദ്വീപ് സ്വദേശിയും മിനിക്കോയ് ആശുപത്രിയിൽ ഡ്രൈവറുമായ ബപ്പത്തിയോട ഖലീലിന്റെ മകൻ ഒൻപതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫസ്ഹറുദ്ധീൻ ആണ് മരിച്ചത്. കളിക്കിടെ തലക്ക് പരിക്കേറ്റ മുഹമ്മദ് ഫസ്ഹറുദ്ധീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. രാത്രി ആരോഗ്യ നില വഷളാവുകയും മിനിക്കോയ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ ഫസ്ഹറുദ്ധീൻ മരണപ്പെട്ടുകയായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക