അഗത്തി: ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണെന്ന് ന്യൂനപക്ഷ മോ൪ച്ച അഖിലേന്ത്യാ അധ്യക്ഷൻ ജമാൽ അൻവാറുൽ ഹഖ് സിദ്ദീഖി. സ്വഛ് ഭാരത്, ബേട്ടീ ബഛാവൊ ബേട്ടീ പഠാവൊ പദ്ധതികൾ ഉദാഹരണമായി ചൂണ്ടികാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ രീതിയിൽ താരതമ്യം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യാതിഥിയായി ലക്ഷദ്വീപിലെ അഗത്തിയിൽ എത്തിയതായിരുന്നു ജമാൽ സിദ്ദിഖി. രാഷ്ട്രഭാഷാ ദേശീയ ഉപദേശക സമിതി അംഗം സിറാജ് കോയയും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. ഇത്തവണ രാജ്യത്താകമാനം ബിജെപി പ്രവർത്തകർ വിപുലമായിട്ടുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന പരിപാടികൾ കൊണ്ടാടുന്നത്. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബർ 17 മുതൽ ഒക്റ്റോബർ 2 വരെ ലക്ഷദ്വീപിലും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടക്കുകയാണ്. അഗത്തിയിൽ നടന്ന പരിപാടികളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.എൻ. കാസ്മികോയ, ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് ഖാസിം, മുതിർന്ന നേതാക്കളായ എം.പി സൈദ് മുഹമ്മദ് കോയ, മഹിളാമോ൪ച്ച സംസ്ഥാന അധ്യക്ഷ ആമിനാബി, ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി തുടങ്ങിയവ൪ പങ്കെടുത്തു.
രക്ത ഗ്രൂപ്പ് നിർണ്ണയം, ശുചീകരണ പരിപാടികൾ, അന്നദാനം, രോഗികൾക്കു വേണ്ടിയുള്ള വിവിധ തരം ക്ഷേമ പ്രവർത്തനങ്ങൾ, വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുക, സംപൂർണ്ണ ടി.ബി നി൪മ്മാ൪ജ്ജന യജ്ഞം എന്നിവയാണ് “സേവാ പക്വാഡാ” എന്ന പേരിൽ ബിജെപി ദേശീയ വ്യാപകമായി നടപ്പിലാക്കി വരുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക