ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

0
914

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിച്ച്‌ കൊണ്ട് 55 കിലോമീറ്റര്‍ ദൂരത്തിലാണ് പാലത്തിന്റെ നിര്‍മ്മാണം. ഈ മാസം 24ന് വാഹനഗതാഗതത്തിനായി പാലം തുറന്നു കൊടുക്കും.പേള്‍ റിവര്‍ മേഖലയില്‍ നിന്നുള്ള പാലത്തിലൂടെ ഹോംങ്കോംഗ്-സുഹായ്-മക്കാവു എന്നിവിടങ്ങളിലേക്ക് പോകാന്‍ സാധിക്കുന്നതാണ്. കടല്‍പ്പാലം തുറക്കുന്നതോടെ ഹോംങ്കോംഗ്-ഹുവായ് യാത്ര മൂന്നുമണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 2009 ഡിസംബറിലാണ് ഈ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here