കൊച്ചി: തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ജയം കൈവിട്ട് മഞ്ഞപ്പട. ഒരു ഗോളിനു മുന്നിട്ടുനിന്ന കേരള ബ്ലാസ്റ്റേഴ്സിനെ അവസാന നിമിഷം ഡല്‍ഹിയും സമനിലയില്‍ പൂട്ടി.ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മലയാളി താരം സി കെ വിനീതിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തത്. 48-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ ബോക്സിനുള്ളില്‍ വെച്ച് വിനീതിന്റെ ഇടങ്കാലന്‍ ഷോട്ട് വലയിലെത്തുകയായിരുന്നു.
പിന്നീട് ഗോളിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന ഡല്‍ഹി 84-ാം മിനിറ്റില്‍ ലക്ഷ്യം നേടി. ക്ലോസ് റേഞ്ച് ഹെഡറിലൂടെ കാലുഡറോവിച്ച് ഡല്‍ഹിയെ ഒപ്പമെത്തിച്ചു.ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഡല്‍ഹി ബോക്സില്‍ വിനീതിനെ ഫൗള്‍ ചെയ്തെങ്കിലും റഫറി അനുവദിച്ചില്ല. ഉറപ്പായും ലഭിക്കേണ്ടിയിരുന്ന പെനാല്‍റ്റി ബ്ലാസ്റ്റേഴ്സിനു നഷ്ടമായി.കഴിഞ്ഞ മല്‍സരത്തില്‍ കൊച്ചിയില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഇന്‍ജുറി ടൈമില്‍ ഗോള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ അകപ്പെട്ടത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക