DG-AFL;പി.എൽ.ബി.സിക്കെതിരെ അൽഫിയക്ക് ജയം

0
696
അമിനി: DG AFL സീസൺ 2 ലെ ഇന്നലെ നടന്ന 14-ാമത് മത്സരത്തിൽ അൽഫിയയും PLBC യും തമ്മിൽ ഏറ്റുമുട്ടി. തുടക്കം മുതൽ ആവേശം നിറഞ്ഞു നിന്ന കളിയിൽ  വളരെ വാശിയോടെ ഇരു ടീമുകളും നല്ല പ്രകടനം കാഴ്ച വെച്ചു.  ഇരു ടീമുകളും പോയിൻറ് നിലനിർത്താൻ വേണ്ടി അത്യുഗ്രമായ പോരാട്ടമായിരുന്നു നടന്നത്. അൽഫിയയുടെ പോരാട്ടം ടീമിന് മികച്ച ആത്മവിശ്വാസം നൽകുന്നതായിരുന്നു. കൃത്യമായ പാസ്സുകളും ഷോട്ടുകളും വീഴ്ത്താൻ അൽഫിയ ടീമിന് സാധിച്ചു. എടുത്തു പറയേണ്ടത് അൽഫിയ ടീമിനു വേണ്ടി കളിച്ച ഡിഫൻന്റർ അൻവർ, മധ്യനിരയിൽ കളിച്ച ഷഫീക്ക്, ഇർഷാദ്, ശിഹാബുദ്ദീൻ  എന്നിവരുടെ പ്രകടനമായിരുന്നു. ഡിഫന്റർ അൻവറിന്റേത് പലപ്പോഴും പക്വതയാർന്ന ക്ലിയറൻസായിരുന്നു. ലഭിച്ച അവസരങ്ങളെല്ലാം തന്നെ ഡി ബോക്സിനു പുറത്ത് വെച്ച് തന്നെ കൈവിട്ട് പോകുന്ന അവസ്ഥയായിരുന്നു PLBC ക്ക്. എന്നാൽ അൽഫിയ ടീമിനു നിസാരമല്ലാത്ത ഒരുപാട് അവസരങ്ങൾ ലഭിച്ചു, പല ഷോട്ടുകളും ടാർജറ്റ് എത്താതെ പോയി. PLBC ടീമിനു വേണ്ടി കളിച്ച ഡിഫൻന്റർ മസ്റൂർ ഹസ്സന്റെയും മിഡ്ഫീൽഡർ നിസാമുദ്ധീന്റെയും പ്രകടനം ഉജ്ജ്വലമായിരുന്നു. പല അവസരങ്ങളിൽ നിന്നും ടീമിനെ രക്ഷിച്ചത് മസ്റൂറിന്റെ തകർപ്പൻ ക്ലിയറൻസുകളായിരുന്നു. 23-ാം മിനിറ്റിലും 43-ാം മിനിറ്റിലും സജീത് നേടിയ ഗോളുകൾ ടീം അൽഫിയയ്ക്ക് വിജയം നേടി കൊടുത്തു. കളി അവസാനിക്കുമ്പോൾ 2-0 എന്ന ഗോൾ നിലയിൽ ടീം അൽഫിയ 10 പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തിൽ എത്തി നിൽക്കുന്നു. തന്റെ ഡിഫൻന്റിംങ്ങ് മികവ് കൊണ്ട് ടീമിനെ രക്ഷിച്ച  അൽഫിയയുടെ അൻവർ MoM-നു അർഹനായി.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here